11:43pm 04 August 2026
NEWS
ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളൊരുക്കി മാർക്ക് & സേവ് 'ഷോപ്പ് & വിൻ' മെഗാ പ്രൊമോഷന് തുടക്കം
04/08/2026  08:30 PM IST
nila
ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളൊരുക്കി മാർക്ക് & സേവ് ഷോപ്പ് & വിൻ മെഗാ പ്രൊമോഷന് തുടക്കം

ദോഹ: ഖത്തറിൽ മാർക്ക് & സേവിന്റെ വിജയകരമായ 500 ദിവസങ്ങൾ പൂർത്തീകരിച്ചതോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങളുമായി 'ഷോപ്പ് & വിൻ' (Shop & Win) മെഗാ പ്രൊമോഷന് തുടക്കം. 2026 ആഗസ്റ്റ് 1 മുതൽ 2027 ജനുവരി 26 വരെ നീണ്ടുനിൽക്കുന്ന ആറ് മാസക്കാലയളവിൽ ഖത്തറിലെ വിവിധ മാർക്ക് & സേവ് ഔട്ട്‌ലെറ്റുകളിലൂടെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാമെന്ന് മാനേജ് മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഖത്തറിലെ മാർക്ക് & സേവിന്റെ മൂന്ന് സ്റ്റോറുകളിലും പ്രത്യേകമായി നടക്കുന്ന പ്രതിമാസ നറുക്കെടുപ്പുകളിലൂടെ ആയിരക്കണക്കിന് സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
മാർക്ക് & സേവിന്റെ ഏത് ഔട്ട്‌ലെറ്റിൽ നിന്നും 50 ഖത്തരി റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി ഉപഭോക്താക്കൾക്ക് ഷോപ്പ് & വിൻ' പ്രമോഷന്റെ ഭാഗമാകാം. കൂടുതൽ തുകക്ക് പർച്ചേസ് ചെയ്യുമ്പോൾ കൂടുതൽ കൂപ്പണുകൾ നേടി, നറുക്കെടുപ്പിൽ ഭാഗ്യശാലികളാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.
പ്രമോഷൻ കാമ്പയിനിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്ന സമ്മാനങ്ങൾ:
5 ജെറ്റൂർ X70FL കാറുകൾ
6 ഐഫോൺ 17 പ്രോ മാക്സ്
180 സ്വർണ്ണ നാണയങ്ങൾ 
90 ഇംപെക്സ് (Impex) 55-ഇഞ്ച് സ്മാർട്ട് ടിവികൾ
450 ക്ലിക്കോൺ (Clikon) 2-ഇൻ-1 ബ്ലെൻഡറുകൾ
200 റിയാൽ മൂല്യമുള്ള 540 ഷോപ്പിങ് ഗിഫ്റ്റ് വൗച്ചറുകൾ
കൂടുതൽ ഉപഭോക്താക്കൾക്ക് വിജയിക്കാനുള്ള അവസരം ഉറപ്പാക്കുന്നതിനായി, ക്യാമ്പയിൻ കാലയളവിൽ മൂന്ന് സ്റ്റോറുകളിലും ഓരോ മാസവും പ്രത്യേകം നറുക്കെടുപ്പുകൾ നടത്തും. "പ്രിയപ്പെട്ട ഉപഭോക്താക്കൾ നൽകുന്ന വിശ്വാസത്തിനും പിന്തുണക്കും നന്ദി സൂചകമായാണ് ആകർഷകമായ ഷോപ്പ് & വിൻ മെഗാ പ്രൊമോഷൻ അവതരിപ്പിക്കുന്നതെന്ന് മാർക്ക് & സേവ് ഖത്തർ മാനേജ്‌മെന്റ് വ്യക്തമാക്കി. ആറു മാസത്തിനുള്ളിൽ ആയിരക്കണക്കിന് സമ്മാനങ്ങൾ നൽകുന്ന മെഗാ പ്രൊമോഷനിൽ പങ്കാളികളാകാനും സമ്മാനങ്ങൾ നേടാനുമായി ഖത്തറിലെ മുഴുവൻ ജനങ്ങളെയും സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനോടൊപ്പം ആകർഷകമായ ഓഫറുകളും സമ്മാനങ്ങളും നൽകുന്നതിൽ മാർക്ക് & സേവ് എന്നും മുൻപന്തിയിലാണ്. എല്ലാ ഉപഭോക്താക്കളെയും ഈ മെഗാ സമ്മാന പദ്ധതിയുടെ ഭാഗമാകാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായും മാർക്ക് & സേവ് സ്റ്റോറുകൾ മാനേജ്‌മെന്റ് അറിയിച്ചു.
പ്രമോഷന്റെ ഫ്ലാഗ് ഓഫ് 
മാനേജ്മെന്റ് പ്രതിനിധികൾ ചേർന്ന് നിർവ്വഹിച്ചു. പ്രമോഷനോടൊപ്പം ഒന്നാകാലത്ത് ഓണവിഭവങ്ങൾക്ക് പോന്നോണം സ്‌പെഷൽ ഓഫാറുകളും നൽകുമെന്ന് മാനേജ്മെന്റ് പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
മാർക് ആൻഡ് സേവ് ജി.സി.സി ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഫൈസൽ,
​റീജിയണൽ ഓപ്പറേഷൻസ് മാനേജർ ശിഹാബ് തങ്ങൾ,
​റീജിയണൽ ബയിംഗ് മാനേജർ മൊഹ്‌സിൻ സി.എച്ച്,
​റീജിയണൽ ജനറൽ മാനേജർ അർഷിദ് എ.പി.എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img